01-09-2024 2E PDC 1990-92 Batch St.Peters College Kolenchery Before Reunion 1st Meet

2E PDC 1990-92 Batch കൂട്ടായ്മയുടെ ആദ്യ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നതിന് മൂന്നോടിയായി 2024 സെപ്റ്റംബര്‍ ഒന്നാം തീയതി കോലഞ്ചേരി സാജ് ഹോട്ടലില്‍ വച്ച് ചേര്‍ന്ന ഒരു ചെറു ഒത്തുചേരല്‍. 



















2025 ഏപ്രില്‍ മാസത്തില്‍ നമുക്കെല്ലാവര്‍ക്കും എല്ലാ കൂട്ടുകാരെയും പങ്കെടുപ്പിച്ചുകൊണ്ട്  ഒത്തുചേരണം എന്ന തീരുമാനത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്.

Gopakumar P N Whatsapp ല്‍ കുറിച്ച വരികള്‍.

Reunion എന്ന് കേൾക്കുമ്പോ പെട്ടന്ന് ഓർമ്മ വരുന്ന പാട്ടിന്റെ വരികൾ........ഒരു വട്ടം കൂടിയാ.....

ഇന്ന് എല്ലാതിരക്കുകളും മാറ്റി നിർത്തി...ഒത്തു കൂടിയ നിങ്ങൾ ഓരോരുത്തരും ആണ് ഈ പരിപാടി സംഘടിപ്പിച്ചതും വിജയം ആക്കിയതും......

ഇന്ന് ഒത്തു കൂടാൻ പറ്റാത്തിരുന്നവരെ.... നിങ്ങളെയും ഞങ്ങൾ ഇന്ന് ഓർത്തിരുന്നു..... നിങ്ങൾ ഓരോരുത്തരെ കുറിച്ചും ഞങ്ങൾ വിവരങ്ങൾ ചോദിച്ചു അറിഞ്ഞിരുന്നു.....


ഇന്ന് ഒത്തു കൂടാൻ പറ്റിയ പഴയ മധുര 16-17 വയസ്സിലേക്ക് ചിലരെങ്കിലും അറിയാതെ പോയി വന്നിട്ടുണ്ടാവും.... ഇത് വായിച്ചു കൊണ്ടിരിക്കുന്ന നേരത്തും നമ്മളിൽ പലരും കോളേജിലെ ആ ആദ്യ ദിവസം ഓർക്കുന്നുണ്ടാവും....

എന്റെ ഓർമ്മയിൽ വരുന്നത്.... ആദ്യ ദിവസം കൊടിമര ചുവട്ടിൽ വന്നപ്പോ വന്ന  ചാറ്റൽ മഴയാണ്.... അവിടുന്ന് ഓടി കയറിയ വരാന്ത.....  ആദ്യമായി നോക്കിയത് പണ്ട് സ്കൂളിൽ പഠിച്ച പരിചയം ഉള്ള മുഖങ്ങൾ ആയിരുന്നു..... അന്ന് ഓർത്തില്ല.,...34 വർഷം അപ്പുറവും.....അല്ലെങ്കിൽ ഈ ജന്മത്തിൽ തന്നെ നമുക്ക് മറക്കാൻ പറ്റാത്ത സുഹൃത്തുക്കളെ ആണ് നമ്മുടെ കണ്ണുകൾ ആ സമയം കണ്ടു കൊണ്ടിരുന്നത് എന്ന്....

അന്ന് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഉള്ള സൗഹൃദം വിരളം ആയിരുന്നു ( exceptional കുറച്ച് പേര് ഒഴിച്ച് 😜😃).... ഒരു ഉൾ പേടി.... കോൺഫിഡൻസ് കുറവ്..... ആ... അങ്ങനെ എന്തെല്ലാമോ ആയിരുന്നു അതിനു കാരണം....

ഇന്ന് ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ ആരിലും ആ ഭയം കണ്ടില്ല..... എടാ.... എടീ.... എന്ന് സംബോധന ചെയ്തുള്ള ആ വിളികളിൽ നമ്മൾ നമ്മുടെ അടുത്ത ബന്ധു വീട്ടിൽ ചെന്നപ്പോൾ ഉണ്ടായ ഫീലിംഗ് ഉണ്ടായിരുന്നു....

നര യും  ശാരീരിക മാറ്റങ്ങളും കൊണ്ട് ചിലരെ ഓർത്തെടുക്കാൻ കുറച്ചു സമയം എടുത്തു.... എങ്കിലും ആ നിമിഷങ്ങൾക്ക് കൂടി മധുരം ഉണ്ടായിരുന്നു.....

ആദ്യമായി എടുത്തു പറയേണ്ടത് പരിപാടിയിൽ വന്ന ഗസ്റ്റ്കളെ ആണ്.....

പോൾസൺ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി നേരെ എത്തിയത് നമ്മുടെ പരിപാടിയിലേക്കാണ്....അവന്റെ കൂടെ അവന്റെ 2 കുഞ്ഞുങ്ങൾ കൂടി.... അച്ഛനെക്കാൾ സ്മാർട്ട്‌ ആയ 2 പെൺകുഞ്ഞുങ്ങൾ..... 12 ലും 5 ലും പഠിക്കുന്നവർ..... നമ്മൾ എന്ത് ചോദിച്ചാലും ചിരിച്ചു കൊണ്ട് ഉത്തരം പറയുന്ന ആ 5 ആം ക്ലാസുകാരി ആയിരുന്നു ഇന്നത്തെ മുഖ്യ അതിഥി..... 

ഉണ്ണികൃഷ്ണൻ വന്നത് 2E യിൽ പഠിച്ച അനുപമയെയും കൂട്ടി ആണ് 😃.... നെറ്റി ചുളിക്കണ്ട.... അവര് പഠിത്തത്തിന് ഒപ്പം ജീവിതം കൂടി മുൻകൂട്ടി കണ്ടിരുന്നു.....  അവര് കല്യാണം കഴിച്ചു... അങ്ങനെ ഭാര്യയെയും കൂട്ടിയാണ് ഉണ്ണി വന്നത്.... 😊

അടുത്ത അതിഥി Dr.ബിജു ആയിരുന്നു....2D യിൽ ആയിരുന്നു അവന്റെ attendance..... പക്ഷെ നമ്മൾ 2E യിൽ ഇരുന്നതിനേക്കാൾ കൂടുതൽ അവൻ 2E യിൽ ക്ലാസ്സ്‌ attend ചെയ്തിട്ടുണ്ട്....  ഇന്ത്യൻ ഹിസ്റ്ററി യും വേൾഡ് ഹിസ്റ്ററി യും ഇന്ത്യൻ constitution ഉം എല്ലാം ഒരു മായ പോലെ ഇരുന്നു കേട്ടു..... പക്ഷെ മനസ്സും കണ്ണും നമ്മുടെ ജെനി യുടെ ഡെസ്കിൽ ആയിരുന്നു 😃.... അത് കൊണ്ട് ഇപ്പൊ എന്താ..... അവരും കെട്ടി സുഖമായി കഴിയുന്നു... 😃

ഞങ്ങൾക്ക് അതിഥികൾ ആയി വന്നു ഞങ്ങളിൽ ഒരാൾ ആയി മാറിയ നിങ്ങൾ ഓരോരുത്തർക്കും ഞങ്ങളുടെ സ്നേഹത്തിൽ പൊതിഞ്ഞ നന്ദി.... നമസ്കാരം 🙏🏼😃...

സാജ് ഹോട്ടലിൽ ഷിബു നേരത്തെ തന്നെ വേണ്ട ഏർപ്പാടുകൾ ചെയ്തത് കൊണ്ട് വളരെ പ്രൈവറ്റ് ആയ ഒരു അന്തരീക്ഷം അവിടെ കിട്ടി.....
ഞാൻ  എത്തിയപ്പോഴേക്കും 10  പേരോളം അവിടെ  എത്തിയിരുന്നു.....

പോൾസൺ.... ജിയോ ..... കുര്യാക്കോസ്.... സുരേന്ദ്രൻ.... ഷിബു.... സിന്ധു.... ലിജി.... ഇവർക്കൊന്നും കാര്യമായ മാറ്റങ്ങൾ ഇല്ലാത്തത് കൊണ്ട് പെട്ടന്ന് മനസ്സിലായി....

ബൈജു ചന്ദ്രൻ.... മെലിഞ്ഞു ഇരുന്നവൻ തടിച്ചു..... ബിജു, സജി, സുർജിത് നെയും പേര് പറയേണ്ടി വന്നു തിരിച്ചറിയാൻ.... റോയ് നെ ഇടയ്ക്കിടെ കാണുന്നത് കൊണ്ട് ( ഞങ്ങൾ 6 ക്ലാസ് മുതൽ സ്കൂൾ മേറ്റ്സ് കൂടി ആണ് ) പരിചയ പെടേണ്ടി വന്നില്ല....
എടുത്തു പറയേണ്ടത് ക്ലാസ്സിലെ ആദ്യ അമ്മുമ്മ ക്ക് pdc ക്ലാസ്സിൽ നിന്ന് ഒരു മാറ്റവും വന്നില്ല.... ആളെ മനസ്സിലായോ.... സ്മിത ( സ്മിത ക്ക് ഒരു പേരക്കുട്ടി ആയി ).... 

ക്ലാസ്സിൽ പണ്ട് പഠിപ്പിച്ച സാറുമ്മാരെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ലിജി യുടെ സംശയം..... Joy C ജോർജ് സാർ നമ്മളെ പഠിപ്പിച്ചിട്ടുണ്ടോ എന്ന് 😃.... അവര് അയൽക്കാർ ആണത്രേ 😃.... 
അങ്ങനെ ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച ഈ ദിവസം കടന്ന് പോയി....

അടുത്ത ഒത്തുകൂടൽ ( Grand Re Union ) 2025 ഏപ്രിൽ മാസം  ( Easter.... Vishu വിനോട് അടുത്തുള്ള ) സൗകര്യപ്രദമായ ഒരു ദിവസം കൂടാം എന്ന് തീരുമാനം എടുത്തു....

ഇന്ന് പരിപാടിയിൽ പങ്കെടുക്കാൻ പറ്റിയ എല്ലാവരും ഒരു 34 വയസ്സ് കുറച്ചിട്ടാണ് വീട്ടിൽ പോയത്.....

ഇനിയും നമ്മൾ കൂടുമ്പോൾ കുറച്ച് സമയം കൂടുതൽ വേണം..... (വിശേഷങ്ങൾ പറഞ്ഞു തീരാതെ പിരിഞ്ഞതിൽ ഉള്ള വിഷമം മാറ്റാനായി )....

വീണ്ടും 2025 ഏപ്രിൽ ലെ ആ സുദിനത്തിനായ് കാത്തിരിക്കുന്നു 😊




Hi Dears......

നമ്മൾ പ്രീഡിഗ്രി കഴിഞ്ഞിട്ട് 34 വർഷം ആയി..... 🤔.... 🙄..

കാന്റീൻന്റെ അടുത്തുള്ള വാക മരം ഇപ്പോഴും ഉണ്ടോ....? 

കാന്റീനിലെ ബെന്നി ചേട്ടന്റെ ചായയും സമൂസയും ഇപ്പോഴും ഉണ്ടോ??
നമ്മൾ പഠിക്കാൻ ചെന്നപ്പോ പണി തുടങ്ങിയ ലൈബ്രറി / indoor സ്റ്റേഡിയം ഇപ്പൊ എന്തായി....
പണ്ട് 1 E ക്ലാസ്സ്‌ തുടങ്ങിയപ്പോ പോത്ത് വിരണ്ട് കോളേജിൽ കയറിയതും വെടി വെച്ച് കൊന്നതും ഓർമ്മയുണ്ടോ....
പണ്ടത്തെ കോളേജ് സമരം.... മാർക്ക് ലിസ്റ്റ് വേണ്ടി..... ( കൊച്ചു വെളുപ്പാൻ കാലത്ത്... കുത്തിയിരുന്നു പഠിച്ചിട്ട്.... ഞങ്ങൾക്കില്ലേ മാർക്ക്‌ലിസ്റ്റ്... 😃... റിസൾട്ട്‌ വന്നപ്പോ.... അത് കിട്ടാതിരുന്നാൽ മതിയായിരുന്നു എന്ന് ഓർത്ത ദിവസങ്ങൾ 😂😂)...
ക്ലാസ്സിൽ നിന്നും വിളിച്ചിറക്കാൻ സീനിയർസ് നെ പറഞ്ഞു വെച്ചിരുന്ന കാലം.. 😃

അങ്ങനെ എന്തെല്ലാം ഓർമ്മകൾ.....🙄😃😃😃....

 പലരുടെയും മക്കൾ പ്രീഡിഗ്രി / +2 period കഴിഞ്ഞു..... ചിലരെങ്കിലും grand parents ആയി.....
നമ്മൾ എല്ലാം 50 വയസ്സുകാരായി... ( physically 😂..... Mentally ഇപ്പോഴും 17 - 18 വയസ്സിൽ തന്നെയാണ് 😃)....


നമുക്ക് ഇനി ഒന്ന് ഒത്തു കൂടണ്ടേ.....
പഴയ 1E....2 E ഓർമ്മകൾ പുതുക്കണ്ടേ.....

ഇപ്പോഴേ ഇതൊക്കെ പറ്റു..... കുറച്ചു കൂടി കഴിഞ്ഞു..... കാലുവേദന.... നടുവേദന....  തുടങ്ങി ഓർമ്മ പിശക് വരെ വന്നു തുടങ്ങും.... അതിന് മുൻപ് നമുക്ക് ഒന്ന് ഓർമ്മകൾ പുതുക്കാൻ ഒത്തു കൂടണ്ടേ.....🎊

ജീവിതത്തിൽ ആ പഴയ വസന്തം ഒന്നു കൂടി നിറയട്ടെ....

എനിക്ക് നിങ്ങളെ ഓരോരുത്തരെയും കാണാൻ ആഗ്രഹം ഉണ്ട്..... 
ഇനി 
നിങ്ങൾ പറയൂ.....
ആരൊക്കെ പരസ്പരം കാണാനും ഓർമ്മകൾ പുതുക്കാനും ആഗ്രഹിക്കുന്നു....





01-09-2024 നമ്മുടെ സൌഹൃദ കൂട്ടായ്മയില്‍ കണ്ടുമുട്ടാന്‍ ഭാഗ്യം ലഭിച്ചവര്‍ : 


1) Sindhu Jose

2) Smitha K John

3) Geny Mathews with Husband Biju (Class 2B)

4) Liji Joseph

5) Gopakumar P N

6) Geopaul

7) Surjith M B

8) Roy Varghese

9) Shibu.M.S

10) Paulson Thomas

11) Surendran T R

12) Unnikrishnan with Wife Anupama (Class 2B)

13) Baiju Chandran

14) Biju Varghese

15) Saji P Varghese

16) Kuriakose John


Comments

Popular posts from this blog